Home National പാക് കസ്റ്റഡിയില്‍ മാനസികപീഡനത്തിന് വിധേയനായെന്ന് അഭിനന്ദന്‍

പാക് കസ്റ്റഡിയില്‍ മാനസികപീഡനത്തിന് വിധേയനായെന്ന് അഭിനന്ദന്‍

6
0

ഡല്‍ഹി: പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ താന്‍ നേരിട്ടത് ഭീകരമായ മാനസിക പീഡനമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. ശാരീരികമായല്ല, മാനസിക പീഡനമേല്‍പിക്കാനാണ് പാക് സൈനികോദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞു.

അഭിനന്ദനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26-ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കശ്മീരില്‍ ചെന്ന് പതിച്ചത്. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദന് വലിയ പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിനന്ദനെ വിദഗ്ധ പരിശോധന നടത്തിയത്. ഇനി എന്തെല്ലാം ചികിത്സ വേണമെന്നും ഉടന്‍ തീരുമാനിക്കും.

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദര്‍ സിംഗ് ധനോയും ഡല്‍ഹിയിലെ ആര്‍മി ആര്‍ആര്‍ ആശുപത്രിയിലെത്തി അഭിനന്ദനെ കണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here