Home Breaking News പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ; ഇരു സഭകളിലും പ്രതിപക്ഷ ബഹളം ; ലോക്സഭ 2 മണി...

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ; ഇരു സഭകളിലും പ്രതിപക്ഷ ബഹളം ; ലോക്സഭ 2 മണി വരെ നിര്‍ത്തിവെച്ചു

1
0

ന്യൂഡല്‍ഹി: ലോക്സഭയില്‍ അതിക്രമിച്ച് കടന്ന് രണ്ടുപേര്‍ പുകബോംബ് പ്രയോഗിച്ച് പ്രതിഷേധം നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിപക്ഷ ബഹളം.സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് 12 മണിയോടെ സഭ രണ്ടു മണി വരെ നിര്‍ത്തി വെച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെയ്ക്കുകയായിരുന്നു.വിഷയത്തില്‍ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിനുള്ളില്‍ തന്നെ വിളിച്ചു ചേര്‍ത്തിരുന്നു. പ്രതിഷേധം നടത്തിയിരുന്നവര്‍ ഉപയോഗിച്ചത് വിഷവാതകം ഉണ്ടാക്കുന്ന പുകയായിരുന്നെങ്കില്‍ പാര്‍ലമെന്റിനുള്ളില്‍ എത്രപേര്‍ മരിച്ചു വീഴുമായിരുന്നെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇരു സഭകളിലും പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ടു.12 മണിയോടെ രാജ്യസഭാ ചെയര്‍മാന്‍ സഭ പിരിച്ചുവിടുകയും തന്റെ ചേംബറില്‍ 11.30 യോടെ യോഗം ചേരണമെന്ന് പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങിയതോടെ ലോക്സഭാ നടപടികളും രണ്ടു മണി വരെ നിര്‍ത്തിവെച്ചു. അതിനിടയില്‍ സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരായ എട്ടു ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. രാംപാല്‍, അരവിന്ദ്, വീര്‍ദാസ്, ഗണേശ്, അനില്‍, പ്രദീപ്, വിമിത്ത്, നരേന്ദ്ര എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here