Home Uncategorized പാലക്കാട് ചിറ്റൂരില്‍ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

പാലക്കാട് ചിറ്റൂരില്‍ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

1
0

 

 

പാലക്കാട് ചിറ്റൂരില്‍ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി. കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെ ലൈസന്‍സ് ആണ് എക്‌സൈസ് വകുപ്പ് റദ്ദാക്കിയത്. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജനാണ് ഷാപ്പുകളുടെ ലൈസന്‍സി.
ചിറ്റൂര്‍ റേഞ്ചിലെ 9-ാം ഗ്രൂപ്പില്‍ ശിവരാജന്‍ ലൈസന്‍സിയായ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളില്‍ നിന്നാണ് കഫ് സിറപ്പ് ചേര്‍ത്തതായി കണ്ടെത്തിയത്. എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല .കഴിഞ്ഞ സെപ്റ്റംബറിലാണ് എക്സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചത്.
ഈ പരിശോധന ഫലത്തിലാണ് കള്ളില്‍ ചുമയ്ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമ മരുന്നില്‍ ഉള്‍പ്പെടുത്തുന്ന ബനാ ഡ്രില്ലിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ലൈസന്‍സിക്കും രണ്ടും വിതരണക്കാര്‍ക്കുമെതിരെ എക്സൈസ് കേസെടുത്തിരുന്നു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here