Home Uncategorized ഇ.പി.എഫ്.ഒ ഈ വര്‍ഷവും 8.25% പലിശ നല്‍കും

ഇ.പി.എഫ്.ഒ ഈ വര്‍ഷവും 8.25% പലിശ നല്‍കും

2
0

 

ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്.ഒ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ഏഴ് കോടിയിലധികം വരിക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.
നടപ്പ് സാമ്പത്തിക വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി.
തൊഴിലുടമ, ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര തൊഴില്‍ മന്ത്രാലയം എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)ആണ് ഓരോ വര്‍ഷത്തെയും പലിശ നിരക്ക് നിശ്ചയിക്കുന്നത്. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷമാണ് വരിക്കാരുടെ അക്കൗണ്ടില്‍ തുക വരവുവെയ്ക്കുക.
സമീപ കാലയളവില്‍ ഏറ്റവും കൂടുതല്‍ പലിശ 2018-19 സാമ്പത്തിക വര്‍ഷമാണ് നല്‍കിയത്. 8.65 ശതമാനം. 2019-20 വര്‍ഷത്തില്‍ 8.50 ശതമാനവും 2021-22ല്‍ 8.1 ശതമാനവും പലിശ നല്‍കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here