Home Breaking News പി പി ദിവ്യ യോഗത്തില്‍ അതിക്രമിച്ച് കടന്നു, തടയാതിരുന്നത് പ്രോട്ടോക്കോള്‍ ഭയന്നെന്ന് സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹി...

പി പി ദിവ്യ യോഗത്തില്‍ അതിക്രമിച്ച് കടന്നു, തടയാതിരുന്നത് പ്രോട്ടോക്കോള്‍ ഭയന്നെന്ന് സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹി .

1
0


പി പി ദിവ്യ യോഗത്തില്‍ അതിക്രമിച്ച് കടന്നു, തടയാതിരുന്നത് പ്രോട്ടോക്കോള്‍ ഭയന്നെന്ന് സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹി
പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച വാദങ്ങള്‍ പൂര്‍ണമായും തള്ളി സ്റ്റാഫ് കൗണ്‍സില്‍. പി പി ദിവ്യയെ യോഗത്തിലേക്ക് ഭാരവാഹി എന്ന നിലയില്‍ ക്ഷണിച്ചിട്ടില്ല,അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജിനേഷ് ട്വന്റി ഫോറിനോട് വെളിപ്പെടുത്തി.
യാത്രയയപ്പ് യോഗത്തില്‍ എത്തിയപ്പോള്‍ അവരെ തടയാതിരുന്നത് പ്രോട്ടോക്കോള്‍ ഭയന്നാണെന്നും യാത്രയയപ്പ് യോഗം ജീവനക്കാരുടെ മാത്രം സ്വകാര്യ പരിപാടിയായിരുന്നു. ഇതിനിടയിലേക്ക് ദിവ്യയെത്തിയത് എങ്ങനെ എന്നറിയില്ല. മാധ്യമങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ക്യാമറ ഉള്‍പ്പെടെ വന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ജിനേഷ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഈ വാദം ശരിവെച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹിയുടെയും തുറന്നുപറച്ചില്‍. അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത IAS കണ്ണൂര്‍ കളക്ട്രേറ്റിലെത്തി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here