Home Latest News in Kerala പുതുവത്സരം അതിരുകടന്നാല്‍ ‘പൂട്ടാന്‍’ പൊലീസ്

പുതുവത്സരം അതിരുകടന്നാല്‍ ‘പൂട്ടാന്‍’ പൊലീസ്

1
0

കണ്ണൂര്‍: പുതുവത്സരം അതിരുകടന്നാല്‍ ‘പൂട്ടാന്‍’ പൊലീസ്. നാളെ മുതല്‍ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാകും. രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസ് തീരുമാനം. വാഹനങ്ങളടക്കം പിടിച്ചെടുക്കും. രാത്രികാല പട്രോളിംഗ് നടത്തുന്നതിനോടൊപ്പം ബൈക്കുകളിലും പൊലീസ് സംഘം മൊബൈല്‍ പട്രോളിംഗും നടത്തും. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് നടപടിയെടുക്കും. രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ പ്രത്യേക പൊലീസ് സേനയെ വിന്യസിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here