
കോഴിക്കോട്: പാര്‍ട്ടി പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്ന് കെ മുരളീധരന്‍ എം പി. എ ഐ സി സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുന:സംഘടന നീളരുത്. താന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാല്‍ കേരളത്തില്‍ പാര്‍ട്ടി സംപൂജ്യമാകുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പുനസംഘടനയില്‍ വി എം സുധീരന് അതൃപ്തി ഉണ്ടെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷ. സംഘടനയുടെ നന്മക്ക് മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കുകയുള്ളു. വി എം സുധീരനെ താന്‍ നേരിട്ട് കാണുമെന്നും മുരളീധരന്‍ വ്യക്തമാക്കി.








