Home Latest News in Kerala ‘പുന്നെല്ല് കണ്ട കോഴിയാണ്’ എ വിജയരാഘവനെന്ന് ; കെ മുരളീധരന്‍

‘പുന്നെല്ല് കണ്ട കോഴിയാണ്’ എ വിജയരാഘവനെന്ന് ; കെ മുരളീധരന്‍

2
0

കോഴിക്കോട്: പുന്നെല്ല് കണ്ട കോഴിയാണ് എ വിജയരാഘവനെന്ന് വിമര്‍ശനവുമായി കെ മുരളീധരന്‍. സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ മറ്റു പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ‘എം പി. വിജയരാഘവന്‍ വളിപ്പടിക്കുകയാണ്. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹ’മെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം.കോണ്‍ഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളര്‍ത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ പോയി കാണാന്‍ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.കോണ്‍ഗ്രസിലെ ഭിന്നതകളെ വിമര്‍ശിച്ചുകൊണ്ട് വിജയരാഘവന്‍ നടത്തിയ പ്രസ്ഥാവനകള്‍ക്കെതിരെയാണ് മുരളീധരന്റെ വിമര്‍ശനം. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയും കെ മുരളീധരന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പദവികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെച്ചപ്പോള്‍ കോണ്‍ഗ്രസ് എന്തെന്ന് അറിയാത്തവര്‍ നേതാക്കളായി ഇനി ഇത് അനുവദിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here