
തിരുവനന്തപുരം: പൂജപ്പുരയില്‍ മനോരോഗിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ സഹോദരനാണെന്ന് വെളിപ്പെടുത്തല്‍.കൊല്ലപ്പെട്ട നിഷയുടെ സഹോദരന്‍ സുരേഷിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ചയാണ് വീടിനുള്ളില്‍ നിന്ന് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. മുഖവും തുടയും അടിച്ചു തകര്‍ത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. എന്നാല്‍ വീണ് പരിക്കേറ്റതായിരുന്നു എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകമെന്ന് ഇയാള്‍ സമ്മതിച്ചത്. സ്വത്തിനു വേണ്ടിയാണ് ഇയാള്‍ സഹോദരിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.







