Home Breaking News പൂഞ്ചില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു, അഞ്ച് സൈനികര്‍ മരിച്ചു

പൂഞ്ചില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു, അഞ്ച് സൈനികര്‍ മരിച്ചു

8
0

 

 

 


കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
നിയന്ത്രണ രേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയില്‍ ചൊവ്വാഴ്ച വൈകീട്ട് 5.40-നാണ് അപകടം.
ഡ്രൈവറടക്കം പത്ത് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ ക്വിക്ക് ആക്ഷന്‍ ടീമും ജമ്മു കശ്മീര്‍ പോലീസും സ്ഥലത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here