
കൊല്ലം: നിലമേലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്ന കാറും കെ.എസ്.ആര്‍.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ഓട്ടോറിക്ഷയും അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം.
പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. അമിതവേ?ഗതയിലെത്തിയ ബസ് കാറില്‍ ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ അല്‍പദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നില്‍ക്കുന്നത്. കാറിന്റെ മുന്‍ഭാ?ഗം പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ?ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിന്‍സീറ്റിലുണ്ടായിരുന്നവരുടെ നില ?ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ട മൂന്നാമത്തെ വാഹനം. പെട്ടെന്നുണ്ടായ അപകടത്തില്‍ ഓട്ടോ ബസ്സിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലിന് പൊട്ടലുണ്ട്. ഡ്രൈവര്‍ക്ക് പുറമെ ഒരു അമ്മയും കൈക്കുഞ്ഞും ഓട്ടോയിലുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുകളുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ അമിതവേ?ഗമാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അലക്ഷ്യമായ ഡ്രൈവിങായിരുന്നു ഇദ്ദേഹത്തിന്റേതെന്നും ആരോപണമുണ്ട്. കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ നിലവില്‍ ചടയമം?ഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയേക്കും.





