Home National പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പീഡനത്തിന് സാക്ഷിയായ കുടുംബത്തെ തല്ലിക്കൊന്നു; ആറംഗസംഘം അറസ്റ്റില്‍

പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പീഡനത്തിന് സാക്ഷിയായ കുടുംബത്തെ തല്ലിക്കൊന്നു; ആറംഗസംഘം അറസ്റ്റില്‍

7
0

കോര്‍ബ: 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ വടിയും കല്ലും ഉപയോഗിച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയകേസില്‍ ആറംഗസംഘം അറസ്റ്റില്‍. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സത്രംഗ ഗ്രാമത്തിലുള്ള ശാന്ത്‌റാം മഝ്വാര്‍(45), അബ്ദുള്‍ ജബ്ബാര്‍(29), അനില്‍ കുമാര്‍ സാര്‍ത്തി(20), പര്‍ദേശി റാം പനിക(35), ആനന്ദ് റാം പനിക(25), ഓണ്‍ ശങ്കര്‍(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ക്രൂര ബലാത്സങ്ങത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ പിതാവിനെയും ഇവരുടെ നാല് വയസ്സുള്ള ചെറുമകളെയും കൊല്ലുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 29 നാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കേസിലെ മുഖ്യപ്രതി ശാന്ത്‌റാമിന്റെ വീട്ടില്‍ കാലികളെ നോക്കുന്ന ജോലിയായിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ പെണ്‍കുട്ടിയുടെ പിതാവിനെ ശാന്ത്‌റാം ഇയാളെ തന്റെ മോട്ടോര്‍ സൈകിളില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെയും നാല് വയസ്സുകാരിയെയും കാണുന്നത്. ഈ സമയം മദ്യലഹരിയിലായിരുന്നു ശാന്താറാം.പകുതി വഴിയില്‍നിന്ന് ഇയാള്‍ക്കൊപ്പം മറ്റ് പ്രതികളും കൂടി. പ്രതികള്‍ ആറ് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെയും അച്ഛനെയും നാല് വയസ്സുകാരിയയെും സമീപത്തെ കുന്നിന്‍ മുകളിലെത്തിച്ചു. അവിടെ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് കുട്ടിയെയും മറ്റ് രണ്ട് പേരെയും വടിയും കല്ലും ഉപയോഗിച്ച് അടിച്ചും ഇടിച്ചും കൊല്ലുകയായിരുന്നു, പ്രതികള്‍ക്കെതിരെ കൊലപാതകം, പോക്‌സോ, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രം, തടയല്‍ കൂട്ടബലാത്സം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here