കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,385 രൂപയും പവന് 35,080 രൂപയുമായി.ഏതാനും ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് വില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ശനിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 34,600 രൂപയില്‍ എത്തിയിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു.





