തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ജാതി പറഞ്ഞ് പരിഹസിക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസമല്ല. മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകള്‍ നിര്‍വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിര്‍വ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും ഡി.ജി.പി അഭ്യര്‍ത്ഥിച്ചു.
പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മതത്തിന്റെ പേരില്‍ ഐ.ജി മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്റെ പേരില്‍ ഐ.ജി എസ് ശ്രീജിത്തിനെതിരേയും നടക്കുന്ന നവമാധ്യമ ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.





