Home Breaking News ‘പൊലീസുകാരെ നിയന്ത്രിക്കുന്നത് സിപിഎമ്മുകാര്‍, തരൂരിന്റെ നിലപാട് പരിശോധിക്കും’: വിഡി സതീശന്‍

‘പൊലീസുകാരെ നിയന്ത്രിക്കുന്നത് സിപിഎമ്മുകാര്‍, തരൂരിന്റെ നിലപാട് പരിശോധിക്കും’: വിഡി സതീശന്‍

1
0

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ ശശിതരൂര്‍ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയിലില്‍ പദ്ധതിയില്‍ യുഡിഎഫ് രണ്ടാം ഘട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതികാണിക്കരുതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. കെ-റെയിലിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സംസ്ഥാനത്ത് പൊലീസിന് ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്നും വിഡി സതീശന്‍ പറഞ്ഞു. ” സംസ്ഥാനത്ത് കൊലപാതകങ്ങള്‍ കൂടുന്നത് സര്‍ക്കാരും ആഭ്യന്തര വകുപ്പും നോക്കി നില്‍ക്കുകയാണ്. പൊലീസുകാരെ നിയന്ത്രിക്കുന്നത് സിപിഎം പാര്‍ട്ടിക്കാരാണ്. ഒരു കൊലപാതകം ഉണ്ടായിട്ടും അടുത്തത് തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. എല്ലാ കാര്യത്തിലും സി പി എം അനാവശ്യമായ ഇടപെടല്‍ നടത്തുന്നു”. ഹൈക്കോടതി എല്ലാ ദിവസവും പൊലീസിനെ വിമര്‍ശിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തി പിന്തുടര്‍ന്ന് ജനങ്ങളോട് ഒന്നും പുറയാന്‍ തയ്യാറാകുന്നില്ല. ഗുരുതരമായ വീഴ്ച വന്നിട്ടും ഒന്നും പറയാനില്ല എന്ന നിലപാടാണ് മന്ത്രി ആര്‍. ബിന്ദുവിനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here