
മലപ്പുറം : സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി എതിര്‍ക്കുന്ന പ്രതിപക്ഷത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. കോട്ടക്കുന്ന് വ്യാപാര ഭവനില്‍ എന്‍.സി.പി.ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.റയില്‍ പോലുള്ള വന്‍കിട പദ്ധതികളെ കോണ്‍ഗ്രസും ബി.ജെ.പിയും മതമൗലികവാദികളും ഒത്തുചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത് തിരിച്ചറിയാനുള്ള കഴിവ് കേരള ജനതയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഒരാളും രാഷ്ട്രീയത്തിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകേണ്ടവരല്ല. രാഷ്ട്രീയ കൊലപാതകം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുത്ത് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പിയം സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.ജി.രവീന്ദ്രന്‍ പ്രൊഫ. ജോബ് കാട്ടൂര്‍ ഡോ.സി.പി.കെ.ഗുരുക്കള്‍, ആലീസ് മാത്യു, പി.വി. അന്‍വര്‍, ഹംസ പാലൂര്‍, വിളയില്‍ സുരേന്ദ്രന്‍ ,എം.സി.ഉണ്ണികൃഷ്ണന്‍, ഇ എ മജീദ്, എം.സി.ഉണ്ണികൃഷ്ണന്‍, ലീന, മുഹമ്മദലി സംസാരിച്ചു.








