Home Latest News in Kerala പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേശകന്‍ അമര്‍ജീത്ത് സിന്‍ഹ രാജിവെച്ചു

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേശകന്‍ അമര്‍ജീത്ത് സിന്‍ഹ രാജിവെച്ചു

1
0

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റൊരു വമ്പനും കളമൊഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഉന്നതോപദേശകന്‍ അമര്‍ജീത്ത് സിന്‍ഹ പദവി രാജിവെച്ചു. ഭാസ്‌ക്കര്‍ കുല്‍ബേയ്ക്കൊപ്പം 2000 ഫെബ്രുവരിയില്‍ മോഡിയുടെ ഉപദേശനായി എത്തിയ ആളാണ് അമര്‍ജീത് സിന്‍ഹ. ഔദ്യോഗിക കാലയളവ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ വമ്പനാണ് അമര്‍ജീത്.

ബീഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച്ച് ഐഎഎസ് ഓഫീസറാണ് സിന്‍ഹ. സാമൂഹ്യ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷം റൂറല്‍ ഡവലപ്മെന്റ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് സിന്‍ഹ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. നാഷണല്‍ പ്രാദേശിക ആരോഗ്യമിഷന്‍, സര്‍വശിക്ഷ അഭിയാന്‍ തുടങ്ങിയ കേന്ദ്രത്തിന്റെ പദ്ധതികളില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചയാളാണ് സിന്‍ഹ.
അതേസമയം മാസങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പദവി രാജി വെയ്ക്കുന്ന രണ്ടാമത്തെ വമ്ബനാണ് അമര്‍ജീത് സിന്‍ഹ. മുന്‍ ക്യാബിനറ്റ് സെക്രട്ടിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ പി.കെ. സിന്‍ഹയും രാജി വെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിര്‍ണ്ണായക പദവി വഹിച്ചിരുന്ന സ്പെഷ്യന്‍ ഡ്യൂട്ടി ഓഫീസറായി സേവനം അനുഷ്ഠിച്ച നൃപേന്ദ്ര മിശ്ര 2019 ഓഗസ്റ്റ് 30 ന് പദവി രാജി വെച്ചിരുന്നു.

#$666!

LEAVE A REPLY

Please enter your comment!
Please enter your name here