Home Politics പ്രവര്‍ത്തനഫണ്ട് നല്‍കാത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടു

പ്രവര്‍ത്തനഫണ്ട് നല്‍കാത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടു

1
0

തിരുവനന്തപുരം: ജനമഹായാത്രയോട് അനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് സമാഹരിച്ച് നല്‍കാത്ത മണ്ഡലം കമ്മിറ്റികളെ ജാഥാ ക്യാപ്റ്റന്‍ കൂടിയായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പിരിച്ചുവിട്ടതായി സംഘടനാ ചുമതലയുള്ള കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ മണ്ഡലം കമ്മിറ്റികള്‍ക്കെതിരെയാണ് കെ.പി.സി.സി പ്രവര്‍ത്തന ഫണ്ട് നല്‍കാത്തതിന്റെ പേരില്‍ അച്ചടക്കനടപടി സ്വീകരിച്ചത്.
കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ, പനത്തടി, കോടം ബേളൂര്‍, ദേലംപാടി, പൈ വെളിക, എന്‍മകജെ, ചിമേനി എന്നീ മണ്ഡലം കമ്മിറ്റികളും കണ്ണൂര്‍ ജില്ലയിലെ രാമന്തളി, എരമം കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മിറ്റികളെയുമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം പിരിച്ചുവിട്ടത്. പിരിച്ചുവിട്ട മണ്ഡലം കമ്മറ്റികള്‍ക്ക് പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഡി.സി.സി അധ്യക്ഷന്‍മാര്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് ഭാഗികമായി നല്‍കിയ മണ്ഡലം കമ്മിറ്റികളോട് പത്തുദിവസത്തിനുള്ളില്‍ ബാക്കിതുക നല്‍കിയില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടിയെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here