Home Breaking News പ്രശസ്തമായ രായനല്ലൂര്‍ മലകയറ്റം ഇന്ന്

പ്രശസ്തമായ രായനല്ലൂര്‍ മലകയറ്റം ഇന്ന്

2
0

പ്രശസ്തമായ രായനല്ലൂര്‍ മലകയറ്റം ഇന്ന്. മലകയറ്റത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ആരംഭിച്ചു. നാറാണത്ത് ഭ്രാന്തന് മലമുകളില്‍ വെച്ച് ദേവി ദര്‍ശനം ലഭിച്ചു എന്നതാണ് ഐതിഹ്യം.കൊറോണ മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ മാത്രമായി നടത്തിയ രായ്‌നല്ലൂര്‍ മല കയറ്റം ഇത്തവണ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. മലകയറ്റത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ആരംഭിച്ചു. പന്തിരുകുല പ്രധാനി നാറാണത്തുഭാന്ത്രന് രായിരനെല്ലൂര്‍ മലമുകളില്‍ വെച്ച് ഒരു തുലാം ഒന്നിന് ദേവീ ദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യവുമായാണ് എല്ലാവര്‍ഷവും തുലാം ഒന്നിന് മലകയറ്റം നടക്കുന്നത്.മലമുകളില്‍ ചടങ്ങുകള്‍ തുടങ്ങിയതോടെ വിശ്വാസികള്‍ മലകയറി ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുളള മലകയറ്റമായതിനാല്‍ ഇത്തവണ വിവിധ ജില്ലകളില്‍ നിന്നുമായി ധാരാളം വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here