Home Breaking News പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു

പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു

2
0


പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു
പ്രശസ്ത നോവലിസ്റ്റ് പറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു. കലാസദന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ നടന്ന ജന്മശതാബ്ദി ആഘോഷം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌റ് അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. കവിയും നോവലിസ്റ്റുമായ പ്രൊഫ. വി.ജി. തമ്പി അദ്ധ്യക്ഷത വഹിച്ചു.
മലയാള നോവലിസ്റ്റുകളില്‍ സമകാലികരായിരുന്ന അന്നത്തെ 10 പ്രമുഖരെയെടുത്താല്‍ അതിലൊരാളായി മലയാളികള്‍ ആദരിച്ചിരുന്ന എഴുത്തുകാരനാണ് പാറപ്പുറത്തെന്ന് അശോകന്‍ ചരുവില്‍ കൂട്ടിച്ചേര്‍ത്തു.
നോവലിലൂടെയും സിനിമകളിലൂടെയും നിരവധി കഥാപാത്രങ്ങളെ മലയാളികളുടെ മനസ്സില്‍ അനശ്വരമാക്കിയ നോവലിസ്റ്റായിരുന്നു അദ്ദേഹമെന്ന് പ്രൊഫ. വി.ജി. തമ്പി അഭിപ്രായപ്പെട്ടു.
ചലച്ചിത്രനിരൂപകനായ പ്രൊഫ. ഐ. ഷണ്‍മുഖദാസ് മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കരയുടെ ‘കുഞ്ഞോനച്ചന്‍’ എന്ന കഥാപാത്ര അവതരണം മലയാള സിനിമാലോകം എന്നും സ്മരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ജോര്‍ജ്ജ് മേനാച്ചേരി, അലക്സാണ്ടര്‍ സാം, എന്‍. ശ്രീകുമാര്‍, ഫാ. ജിയോ തെക്കിനിയത്ത്, ബേബി മൂക്കന്‍, വി.പി. ജോണ്‍സ് എന്നിവര്‍ സംസാരിച്ചു. പറപ്പുറത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ടി.ഒ. വിത്സന്‍, ജെയ്ക്കബ് ചെങ്ങലായ്, പി.എല്‍. ജോസ്, സില്‍വി ജോര്‍ജ്, മാധവിക്കുട്ടി, പോള്‍ ചെവിടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here