Home Breaking News പ്രാര്‍ത്ഥനാ യജ്ഞം നടത്തിയ വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി; വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത

പ്രാര്‍ത്ഥനാ യജ്ഞം നടത്തിയ വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി; വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത

2
0

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം സംഘര്‍ഷത്തിലേക്ക്. എറണാകുളം ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച
വൈദികരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദര്‍ ജോഷി പുതുവ, അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ക്ക് എതിരെ ആയിരുന്നു വിമത വൈദികരുടെ പ്രതിഷേധം.സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളില്‍ പ്രാര്‍ത്ഥാനയജ്ഞം നടത്തിയിരുന്ന 21 വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്ന് ഇവര്‍ ആരോപിച്ചു. പിടിവലിയില്‍ വൈദികര്‍ക്ക് പരിക്കേറ്റു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയെന്ന് വിമര്‍ശനം.
സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരാണെന്ന് എസിപി പറഞ്ഞെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പര്‍ട്ടികള്‍ നിലപാട് അറിയിക്കണമെന്നും ആവശ്യമുയര്‍ന്നു. ബിഷപ്പ് ഹൗസിനുള്ളില്‍ പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നതോടെ വിമത വിഭാഗം സെന്റ് മേരീസ് ബസലിക്കക്ക് മുന്നില്‍ പ്രതിഷേധിച്ചു. സിനഡ് കഴിഞ്ഞ് ബോസ്‌കോ പുത്തൂര്‍ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനുമുന്‍പ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രതിഷേധിച്ച വൈദികരെ മാറ്റി എന്നാണ് പോലീസിന്റെ വിശദീകരണം. ബിഷപ്പ് ഹൗസില്‍ നിന്ന് മാറ്റിയെങ്കിലും ബസ്സിലിക്കയില്‍ വൈദികര്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം, പ്രതിഷേധിക്കുന്ന വൈദികര്‍ പൗരോഹിത്യത്തെ അപഹാസ്യമാക്കുകയാണെന്ന് സിറോ മലബാര്‍ സഭ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here