Home Football News ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡില്‍ എത്തിയതിന് ശേഷം ഞങ്ങളും ഡസേര്‍ട്ട് കഴിക്കുന്ന പതിവ് ഒഴിവാക്കി; മാഞ്ചസ്റ്റര്‍ യുണൈറ്റഡ്...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡില്‍ എത്തിയതിന് ശേഷം ഞങ്ങളും ഡസേര്‍ട്ട് കഴിക്കുന്ന പതിവ് ഒഴിവാക്കി; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍

1
0

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡില്‍ എത്തിയതിന് ശേഷം ഞങ്ങളും ഡസേര്‍ട്ട് കഴിക്കുന്ന പതിവ് ഒഴിവാക്കി; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍

36-ാം വയസിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എങ്ങനെയാണ് തന്റെ ശാരിരിക-കായികക്ഷമത കാത്തുസൂക്ഷിക്കുന്നത് എന്നൊരു ചോദ്യം എപ്പോഴും ഒരു സ്‌പോര്‍ട്‌സ് ആരാധകന്റെ ഉള്ളില്‍ കാണും.താരം തിരിച്ച് ഓള്‍ഡ് ട്രഫോര്‍ഡിലേക്കെത്തിയപ്പോഴാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ താരങ്ങളും ക്രിസ്റ്റ്യാനോയുടെ ഫിറ്റ്‌നെസിന്റെ ഒരു രഹസ്യം മനസ്സിലാക്കാന്‍ സാധിച്ചത്. ആ രഹസ്യം യുണൈറ്റഡിന്റെ താരങ്ങള്‍ ഒന്നടങ്കം പിന്തുടരാന്‍ തുടങ്ങിയിരിക്കുകയാണ്.യുണൈറ്റഡിന്റെ പ്രതിരോധ താരം എറിക് ബെയ്‌ലിയും ഗോള്‍ കീപ്പര്‍ ലീ ഗ്രാന്റും ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് മാധ്യമമായ ടോക്‌സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ ഭക്ഷണരീതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ പ്ലേറ്റ് നോക്കി തങ്ങളും ഇപ്പോള്‍ ഡയറ്റാണ് പിന്തുടരുന്നതെന്ന് ഇരു താരങ്ങളും അഭിപ്രായപ്പെട്ടു.ഏത് ഭക്ഷണത്തിന് ശേഷം ഡസേര്‍ട്ട് (ഒരു മധുര പലഹാരം) കഴിക്കുന്ന പതിവ് യുണൈറ്റഡ് താരങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററില്‍ എത്തിയതിന് ശേഷം ആ പതിവ് അങ്ങ് ഇല്ലതാകുകയായിരുന്നു.യുവന്റസില്‍ നിന്നെത്തി ആദ്യ പരിശീലനം മുതല്‍ താരത്തിന്റെ ഡയറ്റ് തങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അതില്‍ പ്രധാനമായും ശ്രദ്ധിച്ചത് ഭക്ഷണത്തിന് ശേഷമുള്ള ഡസ്സേര്‍ട്ടിന്റെ ഭാഗത്തേക്ക് റൊണാള്‍ഡോ തിരിഞ്ഞ് പോലും നോക്കാറില്ല എന്നൊരു പതിവാണ്. അത് ശ്രദ്ധിച്ച തങ്ങള്‍ ഡസ്സേര്‍ട്ട് കഴിക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ ആരും അത് ഉപയോഗിക്കാറില്ലയെന്ന് ബെയ്‌ലി പറഞ്ഞു.ലീ ഗ്രാന്റ് തന്റെ മറ്റൊരു അനുഭവത്തിലാണ് ക്രിസ്റ്റ്യാനോ മധുരം ഉപയോഗിക്കാറില്ലയെന്ന് മനസ്സിലാക്കയതെന്ന് താരം പറഞ്ഞു. ഹോട്ടലില്‍ വെച്ച് ഡിന്നര്‍ കഴിക്കുമ്‌ബോള്‍ ബ്രൗണി, ആപ്പിള്‍ ക്രംബിള്‍, മറ്റ് മധുര പലഹാരങ്ങള്‍ എന്തെങ്കിലും പതിവുള്ളതാണ്. ക്രിസ്റ്റ്യാനോ വന്നതിന് ശേഷം ടീമിലെ താരങ്ങളും അതില്‍ തൊടില്ല. മറ്റൊരു താരത്തിന്റെ നിര്‍ദേശനുസരണം റൊണാള്‍ഡോയുടെ പ്ലേറ്റിലേക്ക് നോക്കിയ ഗ്രാന്റ് തനിക്ക് സങ്കല്‍പ്പിക്കാവുന്നതില്‍ മുകളില്‍ ഒരു മികച്ച ഡയറ്റാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ പ്ലേറ്റില്‍ കണ്ടതെന്ന് യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here