പ്ലസ്വണ്‍ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റിനു വെള്ളിയാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാം. ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് പുതിയ അപേക്ഷ നല്‍കാം. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെട്ടവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പുതുക്കാം. കാന്‍ഡിഡേറ്റ് ലോഗിനിലൂടെ തെറ്റുതിരുത്തിവേണം ഇവര്‍ അപേക്ഷ പുതുക്കാന്‍.ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ വിവരം ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലുണ്ട്. അതു പരിശോധിച്ചുവേണം ഓപ്ഷന്‍ നല്‍കാന്‍. സീറ്റൊഴിവുള്ള സകൂളിലേക്കു മാത്രമേ ഓപ്ഷന്‍ നല്‍കാനാകൂ. മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുമെന്നാണ് അറിയുന്നത്. അതനുസരിച്ചാകും അലോട്മെന്റ് പ്രസിദ്ധീകരിക്കുക. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുശേഷം സ്‌കൂളും വിഷയവും മാറ്റിയുള്ള അലോട്മെന്റ് നടത്തിയിരുന്നു. വ്യാഴാഴ്ചയോടെ അതനുസരിച്ചുള്ള പ്രവേശനം പൂര്‍ത്തിയായിട്ടുണ്ട്. മെറിറ്റില്‍ ഇരുപതിനായിരത്തോളം സീറ്റ് അവശേഷിക്കുന്നുണ്ട്.ഓഗസ്റ്റ് നാലിന് ഇത്തവണത്തെ പ്രവേശന നടപടി പൂര്‍ത്തിയാക്കാനാണു തീരുമാനിച്ചിരുന്നത്. മുഖ്യഘട്ടത്തില്‍ മൂന്നും സപ്ലിമെന്ററി ഘട്ടത്തില്‍ രണ്ടും അലോട്മെന്റുകളാണു നിശ്ചയിച്ചിരുന്നത്. എന്നാല്‍, അവസാനഘട്ടത്തില്‍ 97 ബാച്ചുകള്‍കൂടി അനുവദിച്ചതിനാല്‍ ഒരു സപ്ലിമെന്ററി അലോട്മെന്റുകൂടി നടത്തേണ്ടിവന്നു. അതിനാലാണ് പ്രവേശനം അവസാനിപ്പിക്കാനുള്ള തീയതി നീളുന്നത്.മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂര്‍ത്തിയായശേഷം ഒരിക്കല്‍ക്കൂടി സ്‌കൂളും വിഷയവും മാറാനുള്ള അവസരം ലഭിക്കും. ജില്ലാന്തര സ്‌കൂള്‍മാറ്റത്തിനും ആ ഘട്ടത്തില്‍ അപേക്ഷിക്കാം.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












