Home Latest News in Kerala പ്ലൈവുഡ് സ്ഥാപനത്തിലേക്കുള്ള റോഡ്: ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

പ്ലൈവുഡ് സ്ഥാപനത്തിലേക്കുള്ള റോഡ്: ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

6
0


പാലക്കാട്: വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ വടകരപ്പതി പഞ്ചായത്തിലെ പ്ലൈവുഡ് സ്ഥാപനത്തിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട പരാതിയില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വനിതാ സംരംഭകര്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനത്തിലേക്കുള്ള പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കയ്യേറുകയും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ആവാത്ത വിധം റോഡ് ശോചനീയാവസ്ഥയിലുമാണ്. പ്രദേശത്ത് ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വ്യവസായ സംരംഭകര്‍ക്കുള്ള സാധനങ്ങള്‍ കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങള്‍ക്ക് വരാന്‍ പറ്റാത്ത സ്ഥിതിയായതോടെയാണ് വനിതാകൂട്ടായ്മ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ പരാതിയുമായി എത്തിയത്.
പരാതി പരിശോധിച്ച മന്ത്രി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രി ഇടപെട്ടതോടെ റോഡിന്റെ ശോചനീയാവസ്ഥ തീര്‍ന്ന് സംരംഭം നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ വനിതാകൂട്ടായ്മ.

LEAVE A REPLY

Please enter your comment!
Please enter your name here