Home Latest News in Kerala ഫ്ളാറ്റ് തട്ടിപ്പില്‍ പിടി ഉഷ അറസ്റ്റിലാകുമോ? ആരോപണം നിഷേധിച്ച് ഉഷ

ഫ്ളാറ്റ് തട്ടിപ്പില്‍ പിടി ഉഷ അറസ്റ്റിലാകുമോ? ആരോപണം നിഷേധിച്ച് ഉഷ

1
0

ഫ്ലാറ്റ്​ തട്ടിപ്പ്​ പരാതി: പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ കേസ്​ |  Property fraud complaint Case against seven persons including P.T Usha |  Madhyamam

കോഴിക്കോട്: ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ അത്ലറ്റ് പി.ടി.ഉഷയടക്കം ഏഴു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വഞ്ചനക്കുറ്റത്തിനാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. മുന്‍ ഇന്റര്‍നാഷണല്‍ അത്ലറ്റും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ പി.ടി ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫാണ് പരാതി നല്‍കിയത്. മുന്‍കൂര്‍ ജാമ്യം നേടിയില്ലെങ്കില്‍ ഉഷയെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും.ടാഗോര്‍ സെന്റിനറി ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന മെല്ലോ ഫൗണ്ടേഷന്‍ നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടര്‍മാരടക്കം ഏഴ് പേര്‍ക്കെതിരെയാണ് ഐ.പി.സി 420 പ്രകാരം കേസെടുത്തത്. പറഞ്ഞ സമയത്ത് ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ലെന്നും പണം തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ മുന്‍ ഡോക്ടര്‍ അടക്കമുള്ളവരും പ്രതികളാണ്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് പേഴ്സണല്‍ ഓഫിസറും കണ്ണൂര്‍ സ്വദേശിയുമായ ജെമ്മ ജോസഫ് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിന് നല്‍കിയ പരാതി വെള്ളയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് കേസെടുത്തത്.40 വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ്ളാറ്റിനായി തുക നല്‍കി താന്‍ വഞ്ചിതയായെന്ന് ജെമ്മ ജോസഫ് പരാതിയില്‍ പറയുന്നു. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള ‘സ്‌കൈവാച്ച്’ എന്ന ഫ്ളാറ്റ് വാങ്ങാന്‍ 46 ലക്ഷം രൂപയാണ് നിര്‍മ്മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ആര്‍. മുരളീധരന്‍ വാങ്ങിയത്. 2021 മാര്‍ച്ച് എട്ടിന് രണ്ട് ലക്ഷവും മാര്‍ച്ച് 15ന് 44 ലക്ഷവും ചെക്ക് വഴി നെയ്വേലിയിലെ വീട്ടില്‍ വന്ന് മുരളീധരന്‍ കൈപ്പറ്റുകയായിരുന്നു. 35000 രൂപ മാസവാടക തരാമെന്നും മുരളീധരനും ഉഷയും വാഗ്ദാനം നല്‍കി. പ്രീമിയം ലക്ഷ്വറി ഫ്ളാറ്റ് എന്ന പേരിലാണ് 1012 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള ഫ്ളാറ്റിന് വന്‍തുക വാങ്ങിയത്.പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുത്താണ് തുക നല്‍കിയത്. ഫ്ളാറ്റ് കാണാന്‍ അനുവദിച്ചില്ല. നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ ശേഷം വാക്കുമാറ്റുകയായിരുന്നെന്നും പരാതിയിലുണ്ട്. നഗരമധ്യത്തിലാണ് ഫ്ളാറ്റെന്നും 76 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അതേസമയം, വളരെക്കാലമായുള്ള സുഹൃത്ത് എന്ന നിലയില്‍ ഫ്ളാറ്റ് വില്‍പനക്കുണ്ടെന്ന് പറഞ്ഞ്കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളില്‍ പങ്കില്ലെന്നും ബാക്കിയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും പി.ടി. ഉഷ പ്രതികരിച്ചു.ടാഗോര്‍ സെന്റിനറി ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന മെല്ലോ ഫൗണ്ടേഷന്‍ എന്ന നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടര്‍മാരടക്കമുള്ള ഏഴ് പേര്‍ക്കെതിരെയാണ് ഐ.പി.സി 420 പ്രകാരം കേസെടുത്തത്. പറഞ്ഞസമയത്ത് രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും പണം തിരിച്ചുനല്‍കാതിരിക്കുകയും ചെയ്തതതായി പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ മുന്‍ ഡോക്ടര്‍ അടക്കമുള്ളവരും ഈ കേസില്‍ പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here