Home Breaking News ബംഗ്ലാദേശ് ഭീകരൻ കേരളത്തിൽ അതിഥി തൊഴിലാളിയായി വിലസി; പിടികൂടിയത് കൊൽക്കത്ത പോലീസ്

ബംഗ്ലാദേശ് ഭീകരൻ കേരളത്തിൽ അതിഥി തൊഴിലാളിയായി വിലസി; പിടികൂടിയത് കൊൽക്കത്ത പോലീസ്

1
0

കൊൽക്കത്ത: ബംഗ്ലാദേശ് ഭീകര സംഘടനാ നേതാവ് കേരളത്തിൽ ‘അതിഥി’ തൊഴിലാളിയായി മാസങ്ങളോളം ഒളിവിൽ കഴിഞ്ഞെന്ന ഞെട്ടിപ്പിക്കുന്ന വിവരം. ജമാഅത്തുൽ മുജാഹിദ്ദീൻ ഭീകര സംഘടനയിലെ മൂന്നാമനായ അബ്ദുൾ കരീമാണ് കേരളത്തിൽ ഡ്രൈവറായി കഴിഞ്ഞുകൂടിയത്.
ബിഹാർ ബോധ്ഗയ സ്‌ഫോടനമടക്കം ഇന്ത്യയിലും ബംഗ്ലാദേശിലും നിരവധി കേസുകളിൽ പ്രതിയായ കൊടുംഭീകരനാണ് അബ്ദുൾ കരീം. കേരളത്തിൽ കഴിഞ്ഞ ഇയാൾ ഡ്രൈവർ വേഷത്തിന് പുറമെ പുറമെ മൊബൈൽ ഷോപ്പ് ജീവനക്കാരനായും വേഷം കെട്ടിയിരുന്നു . ഭീകര ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മുർഷിദാബാദ് കേന്ദ്രമായ ദുലിയാൻ മൊഡ്യൂളിന്റെ മേധാവിയാണ് പിടിയിലായ ഭീകരൻ.
ഭീകരർക്ക് ആയുധമെത്തിക്കുക, നേതാക്കൾക്ക് സുരക്ഷിത താവളമൊരുക്കുന്നതും ഇയാളാണ്.
കൊറോണ വൈറസ് വ്യാപിച്ചതോടെ കേന്ദ്രം ഏർപ്പെടുത്തിയ ശ്രമിക്ക് ട്രെയിനിൽ മറ്റ് അതിഥിതൊഴിലാളികൾക്കൊപ്പം ഇയാളും സ്ഥലം വിടുകയായിരുന്നു. ഇയാൾ മടങ്ങി കൊൽക്കത്ത റെയിൽവേ സ്‌റ്റേഷനിൽ എത്തിയതും പൊലീസിന്റെ പിടിയിലാകുകയുമായിരുന്നു.
അബ്ദുൾ കരീം കേരളത്തിൽ എവിടെയൊക്ക ജോലി നോക്കിയെന്നും, ആരുമായൊക്കെ സമ്പർക്കം പുലർത്തിയെന്നും എൻഐഎയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി ഭീകരനെ വീണ്ടും കേരളത്തിൽ എത്തിക്കും.
2017 മുതൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നിരവധി കേസുകളിൽ അബ്ദുൾ കരീം പ്രതിയായിട്ടുണ്ട്. 2013ൽ നടന്ന ബോധ് ഗയ സ്‌ഫോടനത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here