മുംബൈ:ഇന്ത്യയില്‍ ഏറ്റവും കൂടുതല്ആരാധകരും, പണക്കൊഴുപ്പും അടങ്ങിയ ക്രിക്കറ്റ് രംഗത്തെ് കളിക്കാരുടെ വിപണി മൂല്യംകേട്ടാല് അത്ഭുതപ്പെടും.ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്ബോര്ഡുകളിലൊന്ന് ഇന്ത്യന്‍ ക്രിക്കറ്റ്ബോര്ഡാണ് (ബി.സി.സി.ഐ). ഒരു പക്ഷേ ഐ.സി.സിയേക്കാള്‍ സമ്പന്നമായ ക്രിക്കറ്റ് സംഘടന.ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നില്‍.ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഏകദിന വൈസ് ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മ, ഓപ്പണിങ് ബാറ്റ്സ്മാന് ശിഖര്‍ ധവാന്,ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ് എന്നിവര്‍ കോടികള്‍ വിലമതിക്കുന്ന താരങ്ങളായി മാറി.
ഈ വര്‍ഷം താരങ്ങളുടെ പ്രതിഫലം ബി.സി.സി.ഐ പരിഷ്കരിച്ചിരുന്നു. താരങ്ങളെ നാലുഗ്രേഡുകളാക്കി തിരിച്ചാണ് പ്രതിഫലം നല്‍കുന്നത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ്.ഇന്ത്യയ്ക്കായി ടെസ്റ്റ്, ഏകദിനം, ടി 20 എന്നീഫോര്മാറ്റുകളില് കളിക്കുന്നതിന് അനുസരിച്ചാണ് താരങ്ങളെ തരംതിരിക്കുന്നത്.ഗ്രേഡ് എ പ്ലസ്-എ പ്ലസ ് ഗ്രേഡിലുള്ളവര്ക്ക ് ലഭിക്കുന്നവാര്ഷിക പ്രതിഫലം ഏഴു കോടി രൂപയാണ്.നിലവില്‍ അഞ്ചു താരങ്ങള്‍ മാത്രമാണ് ഈപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, ഏകദിന ടീമിന്റെ വൈസ് ക്യാപറ്റന് രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ്
കരാര്‍ ലഭിച്ചവര്‍.
ഗ്രേഡ് എ-എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ട താരങ്ങള്ക്കുലഭിക്കുന്ന വാര്‍ഷിക പ്രതിഫലം അഞ്ചു കോടിരൂപയാണ്. മുന്‍ നായകന് എം.എസ് ധോനി,ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ,മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍സാഹ, രവിചന്ദ്ര അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരാണ് എ ഗ്രേഡ് കരാറിലുള്ളവര്‍.
ഗ്രേഡ് ബി-മൂന്നു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന കരാറാണിത്. ലോകേഷ് രാഹുല്‍, ഉമേഷ്യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍,ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, മുഹമ്മദ് ഷമി എന്നിവരാണ് ബിഗ്രേഡ്കരാര് ലഭിച്ചവര്‍.
ഗ്രേഡ് സി-സി ഗ്രേഡ് കരാറിലുള്ളവര്‍ക്ക് ഒരു കോടിരൂപയാണ് വാര്‍ഷിക പ്രതിഫലം. സുരേഷ് റെയ്ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, കരുണ്‍നായര്‍, അക്ഷര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് സി ഗ്രേഡിലുള്ളവര്‍.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








