Home Latest News in Kerala ബേക്കല്‍ ബീച്ച് പാര്‍ക്ക് നവീകരണം: ഏഴു കോടിയുടെ പദ്ധതിക്ക് അനുമതി

ബേക്കല്‍ ബീച്ച് പാര്‍ക്ക് നവീകരണം: ഏഴു കോടിയുടെ പദ്ധതിക്ക് അനുമതി

1
0


കാസര്‍ഗോഡ്: ബേക്കല്‍ ബീച്ച് പാര്‍ക്ക് ആധുനികരീതിയില്‍ നവീകരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ബിആര്‍ഡിസി സമര്‍പ്പിച്ച പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. 11 ഏക്കര്‍ വിസ്തൃതിയിലുള്ള പാര്‍ക്ക് 2000-ലാണ് അവസാനമായി നവീകരിച്ചത്. നിലവില്‍ ബിആര്‍ഡിസിയില്‍നിന്ന് ടെന്‍ഡര്‍ നടപടിയിലൂടെ പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കാണ് ഈ പാര്‍ക്ക് ഏറ്റെടുത്ത് നടത്തുന്നത്. മാസത്തില്‍ ബാങ്ക് 7.50 ലക്ഷം രൂപ ബിആര്‍ഡിസിക്ക് നല്‍കണം. പാര്‍ക്ക് കൂടുതല്‍ നവീകരിച്ച് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബിആര്‍ഡിസി അഞ്ചു കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. ഇതില്‍ 2.50 കോടി രൂപ ടൂറിസം പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിക്കുമ്പോള്‍ 2.50 കോടി രൂപ ബിആര്‍ഡിസി സ്വന്തം ഫണ്ടില്‍നിന്ന് ചെലവഴിക്കും. നിലവില്‍ പാര്‍ക്ക് ഏറ്റെടുത്തു നടത്തുന്ന പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് നടത്തിപ്പ് രണ്ടു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു നല്‍കിയാല്‍ രണ്ടു കോടി രൂപ പാര്‍ക്ക് നവീകരണത്തിന് ചെലവഴിക്കാന്‍ തയാറാണെന്ന് അവര്‍ എംഎല്‍എ മുഖേന ടൂറിസം സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതിനോട് അനുകൂലമായാണ് വകുപ്പ് പ്രതികരിച്ചിട്ടുള്ളത്.സംസ്ഥാന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി മനോഹരമായ പ്രവേശന കവാടം, പുല്‍ത്തകിടികള്‍ക്കിടയിലൂടെയുള്ള നടപ്പാതകള്‍, പൂന്തോട്ടം, ശില്പത്തോടെയുള്ള റൗണ്ട് എബൗട്ട്, ബോട്ടിന്റെ മാതൃകയിലുള്ള ശില്പങ്ങള്‍, ലൈറ്റുകള്‍, പുതിയ കളിക്കോപ്പുകള്‍, കാറ്ററിംഗ് ഏരിയ, ആംഫി തിയേറ്റര്‍ തുടങ്ങിയവ നിര്‍മിക്കും. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി ഉന്നതതല യോഗം വിളിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here