Home Sports ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രവിജയം

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രവിജയം

6
0

മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ 137 റണ്‍സിന് ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തു. മഴമൂലം അവസാന ദിവസം വൈകിയാണ് കളി തുടങ്ങിയത്. 399 വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസ്ട്രേലിയയുടെ എട്ട് വിക്കറ്റുകള്‍ നാലാം ദിവസം തന്നെ ഇന്ത്യന്‍ ബൗശര്‍മാര്‍ പിഴുതിരുന്നു. ശേഷിച്ചിരുന്ന രണ്ട് വിക്കറ്റുകള്‍ കൂടി കളി തുടങ്ങിയപ്പോഴേ ഇന്ത്യന്‍ ബൗളര്‍മാര്‍ നേടി. 261 റണ്‍സ് നേടാനേ ഓസീസിന് സാധിച്ചുള്ളൂ. മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംമ്രയാണ് വിജയ ശില്പി. 443/7,106/8 ഓസ്ട്രേലിയ 151, 261; ബുംറയ്ക്ക് ഒന്‍പത് വിക്കറ്റ്. നാലുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

37 വര്‍ഷത്തിന് ശേഷമാണ് മെല്‍ബണില്‍ ഇന്ത്യന്‍ ജയം. 1981ലാണ് ഇന്ത്യ അവസാനമായി എം.സി.ജിയില്‍ ടെസ്റ്റ് വിജയിച്ചത്. ഓസ്ട്രേലിയയ്ക്കായി ഓപ്പണര്‍മാരായ മാര്‍ക്കസ് ഹാരിസ് 13, ആരോണ്‍ ഫിഞ്ച് മൂന്ന് റണ്‍സും നേടി പുറത്തായി. പിന്നാലെ എത്തിയ ഉസ്മാന്‍ ഖവാജ 33ഉം ഷോണ്‍ മാര്‍ഷ് 44 റണ്‍സും നേടി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെ എത്തിയ മിച്ചല്‍ മാര്‍ഷ് 10, ട്രാവിസ് ഹെഡ് 34, ടിം പെയ്ന്‍26 മിച്ചല്‍ സ്റ്റാര്‍ക് 18, പാറ്റ് കമ്മിന്‍സ് 63 റണ്‍സും നേടി. ഇന്ത്യയ്ക്കായി ബുംമ്രയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 151 റണ്‍സിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഓസീസ് മുട്ടുമടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. കരിയറിലെ 17-ാം സെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിംഗ്സില്‍ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മല്‍സരം കളിക്കുന്ന മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ അര്‍ധസെഞ്ചുറിയും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here