Home World ബ്രക്‌സിറ്റ് കരാര്‍: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്

ബ്രക്‌സിറ്റ് കരാര്‍: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്

1
0

ബെല്‍ജിയം: ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ 27 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. കരാറും രാഷ്ട്രീയ ഉടമ്പടിയും ഇന്ന് വോട്ടിനിട്ട് പാസ്സാക്കും. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ ഈ കരാര്‍ അം?ഗീകരിക്കേണ്ടതുണ്ട്.

കരാര്‍ സമ്മതിച്ചതിന് ശേഷം ബ്രിട്ടനുമായുള്ള ബന്ധം എങ്ങനെയാണെന്ന കരട് രാഷ്ട്രീയ ഉടമ്പടി യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളുമായി പങ്ക് വച്ചതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ശനിയാഴ്ച പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ഒപ്പുവച്ച വിടുതല്‍ കരാര്‍, ബ്രെക്‌സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടി എന്നിവയിലും വോട്ടെടുപ്പ് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here