പ്രിയപ്പെട്ടവരുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും സാധിക്കില്ല, തളര്‍ന്നുപോകുന്ന ആ നിമിഷത്തെ മറികടക്കാന്‍ പോലും പ്രയാസപ്പെടുന്നവര്‍ക്കിടയില്‍ ഒരമ്മ കരുത്തോടെ വേറിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തില്‍ മരിച്ച വിനു കുര്യന്‍ ജേക്കബിന്റെ മരണാനന്തര ചടങ്ങുകളില്‍ കൂടി നിന്നവരെ സ്വന്തം അമ്മ തന്നെ ആശ്വസിപ്പിച്ചു. മരണാനന്തര ശുശ്രുഷയ്ക്കിടയില്‍ അമ്മ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് മാതൃത്വത്തിന്റെ മഹത്വത്തെ വാനോളം വാഴ്ത്തിയാണ്.
ആ അമ്മയുടെ പേര് മറിയാമ്മ ജേക്കബ്, സ്‌കൂള്‍ അധ്യാപിക. 25 വയസ്സുള്ള മകന്റെ വിയോഗത്തെ ദൈവഹിതമെന്ന് ഇടറിയ വാക്കുകളില്‍ നെഞ്ചുപൊട്ടുന്ന വേദനയില്‍ അവര്‍ പറയുന്നു. തന്റെ മകന്റെ മരണത്തില്‍ ആരും കരയരുത് എന്നും ജനിക്കുന്നതിനു മുമ്പു തന്നെ ദൈവം അവന്റെ ആയുസ് തീരുമാനിച്ചിരുന്നു എന്നും ഈ അമ്മ പറയുന്നു. കര്‍ത്താവ് അവനു വേണ്ടി നിശ്ചയിച്ച ദിവസം ഇന്നാണു. വിഷമിക്കേണ്ട ഇതു ദൈവത്തിന്റെ പദ്ധതിയാണ് എന്നും ഈ അമ്മ പറയുന്നു. അവനേ ഞാന്‍ സ്നേഹിക്കുന്നതിനേക്കാള്‍ അവന്‍ എന്നെ സ്നേഹിച്ചിരുന്നു അതു താന്‍ മരിച്ചാല്‍ അവനു സഹിക്കാന്‍ കഴിയില്ല എന്നും അതുകൊണ്ട് അവനെ ആദ്യം വിളിച്ചു എന്നും ഈ അമ്മ പറയുന്നു. പ്രസംഗത്തിനു ശേഷം മകന് ഇഷ്ടമുള്ള ഭക്തിഗാനം പാടിയാണ് ഈ അമ്മ മകനെ യാത്രയാക്കിയത്.
ഒരു വാഹാനാപകടത്തെ തുടര്‍ന്നാണ് ഇവരുടെ മകന്‍ വിനു കുര്യന്‍ മരണപ്പെടുന്നത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ജേതാവാണ് വിനു. 2014-ല്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ കാറില്‍ 3,888 കിലോമീറ്റര്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് വിനു ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്.
വിനുവിന്റെ സഹോദരന്‍ ജോ ആണ് അമ്മയുടെ പ്രസംഗം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വിനുവിന്റെ അമ്മ മറിയാമ്മ ജേക്കബ് അധ്യാപികയാണ്, പിതാവ് ജേക്കബ് കുര്യന്‍ കുറ്റൂരില്‍ വ്യാപാരിയാണ്, സഹോദരന്‍ ജോ ജേക്കബ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനാണ്. ഇളയ സഹോദരന്‍ ക്രിസ് ജേക്കബ് തിരുവല്ല മാര്‍ത്തോമ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സുഹൃത്തിന്റെ വിവാഹ വീട്ടില്‍ നിന്നു മടങ്ങവേയാണു വിനുവിന്റെ ബൈക്കു ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.





