Home Breaking News മഞ്ജു തനിക്കെതിരേ പരാതി നല്‍കിയതായി അറിയില്ല, അക്കാര്യം പോലീസ് വ്യക്തമാക്കണം- സനല്‍കുമാര്‍ ശശിധരന്‍

മഞ്ജു തനിക്കെതിരേ പരാതി നല്‍കിയതായി അറിയില്ല, അക്കാര്യം പോലീസ് വ്യക്തമാക്കണം- സനല്‍കുമാര്‍ ശശിധരന്‍

2
0

 

 

 

 

 


കൊച്ചി: നടി മഞ്ജു വാര്യര്‍ തനിക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായി അറിയില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കെതിരേയാണ് മഞ്ജു പരാതിനല്‍കിയതെന്ന് പോലീസ് വ്യക്തമാക്കിയില്ലെങ്കില്‍ അത് തന്റെ അഭിമാനത്തെ ബാധിക്കും. മഞ്ജു അങ്ങനെ ഒരു പരാതി നല്‍കിട്ടുണ്ടെങ്കില്‍ കേസെടുക്കണം. എനിക്കെതിരേ ആണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യണം, സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്റ്റേറ്റ് എനിക്ക് സംരക്ഷണം നല്‍കുന്നില്ല. രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. മാഫിയയ്ക്ക് അനുസരിച്ചാണ് ഇവിടെ പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും സനല്‍കുമാര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് നടി മഞ്ജു വാരിയര്‍ പോലീസില്‍ പരാതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കുറച്ച് കാലങ്ങളായി തനിക്കെതിരേ മോശം പ്രചരണങ്ങള്‍ നടത്തുകയാണെന്ന് കാട്ടിയാണ് മഞ്ജിവിന്റെ പരാതി. ഭീഷണിപ്പെടുത്തല്‍, ഐടി വകുപ്പുകള്‍ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്.
മഞ്ജുവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സമ്മതിച്ചെങ്കിലും ആര്‍ക്കെതിരേയാണ് പരാതിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അശരണര്‍ക്കൊരു കൈതാങ്ങ്
മാതൃകാചാരിറ്റബിള്‍ ട്രസ്റ്റ്

 

 

 

 

 

സമൂഹത്തിന്റെ നന്മക്കായി കഷ്ടപ്പെടുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി ജിപ്‌സണ്‍ പോളും ഭാര്യ സീന ജിപ്സണും 2014-ല്‍ മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്‌
ആരംഭിച്ചത് തെരുവില്‍ വിശന്ന്് വലയുന്ന ആലംബ ഹീനര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് .ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സഥാപനം അശരണര്‍ക്കുള്ളതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കേരളത്തിലെ ആയിരക്കണക്കിന് പാവപ്പെട്ടവരിലേക്ക്് ഈ സംഘടനയുടെ സഹായം ലഭിച്ചിട്ടുണ്ട്
സൗജന്യ ഉച്ചഭക്ഷണവിതരണത്തില്‍ നിന്നും തുടങ്ങി രക്തദാനം, ഡയാലിസിസ്, ഹൃദയ ശസ്ത്രക്രിയ, ആംബുലന്‍സ്, , പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം, ഡേ കെയര്‍ ഹേം തുടങ്ങിയ നിരവധി ചികിത്സാ സഹായങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പംപാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ സഹായം നല്‍കുന്നു. അതിജീവിക്കാന്‍ സഹായം ആവശ്യമുള്ളവര്‍ക്ക് സഹായഹസ്തം നീട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഒരു പാലം നിര്‍മ്മിക്കുക എന്നതാണ് സംഘടനയുടെ ദൗത്യം. കണ്ണുനീര്‍ തുടച്ച് പുഞ്ചിരിക്കുന്നവരാക്കി മാറ്റുവാനുള്ള പരിശ്രമം. കരയുന്നവരില്ലാത്ത ലോകം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണമുണ്ടാകുമെന്നതിന് തെളിവാണ് ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ വളര്‍ച്ച കൈവരിക്കാനായാത്. ഈ ട്രസ്റ്റിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ട് കേരളത്തിലെ രാഷട്രീയ, സാമൂഹിക സാംസ്‌ക്കാരിക, കലാരംഗത്തെ പലപ്രമുഖരും ട്രസ്റ്റിന്റെ പരിപാടികളില്‍ പങ്കെടുക്കുകയും , പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു അറിഞ്ഞ് നല്‍കുമ്പോള്‍ അതിന്റെ നന്മ കൊടുക്കുന്നവനും വാങ്ങുന്നവനും ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റുള്ളവന്റെ കണ്ണീരൊപ്പുവാന്‍ കഴിയുന്നിടത്താണ് ലോകം തന്നെ നമിക്കുന്നവര്‍ സൃഷടിക്കപ്പെടുന്നത്്.അവിടേക്കുള്ള ചുവട് വെയ്്പ്പായി ഈ സ്ഥാപനം മാറുക തന്നെ ചെയ്യും..കൊറോണയുടെ ആഘാതത്തിലും തളരാതെ പിടിച്ചുനിന്ന് വയോജനങ്ങള്‍ക്ക് പകല്‍വീടൊരുക്കി മാതൃകാ ചാരിറ്റബിള്‍ട്രസ്റ്റ് പുതിയപുതിയ കര്‍മ്മ പദ്ധതികള്‍ക്ക്് തയ്യാറെടുക്കുന്നു. സഹതപിക്കുന്ന മനസ്സുകളേക്കാള്‍ ദാനംചെയ്യുന്ന കരങ്ങള്‍ക്കാണ് മഹത്വം എന്ന മഹത് വചനം യാഥാര്‍ത്ഥ്യമാക്കുകയാണ് മാതൃകാ ചാരിറ്റബിള്‍ ട്രസ്റ്റ് ഫൗണ്ടര്‍ ജിപ്സണ്‍ പോളിന്റെ വിയോഗത്തെതുടര്‍ന്ന് മാനേജിംഗ് ട്രസ്റ്റികളായ ഷംനാദ്.എസ്, സീനയുമാണ് ഈ സ്ഥാപനം ഇപ്പോള്‍ മുന്നോട്ട് കൊണ്ട്ുപോകുന്നത്. കേരളത്തിനകത്തും പുറത്തും മാതൃകാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം എത്തിക്കഴിഞ്ഞിരിക്കുന്നു. മാതൃകാ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ അന്നമായും , വസ്ത്രമായും , ചികിത്സാസഹായമായും കരുണയുടെ കൈകകള്‍ പാവപ്പെട്ടവരിലേയ്ക്ക് എത്തുന്നു. ഈ മാതൃകാചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍നങ്ങള്‍ക്ക് ധാരാളം സഹായഹസ്തങ്ങള്‍ എത്തുന്നുണ്ട്. എങ്കിലും കൂടുതല്‍ പേര്‍ പലസ്ഥലങ്ങളില്‍നി്ന്നും സേവനം ആവിശ്യപ്പെടുകയാണ്. അതിന് നന്മയുളള മനസ്സുകള്‍ കനിയണം

Donations to Mathruka Charitable Trtsu are Eligible for Tax Exemption U/s80G5(VI)of the IT Act 1961 for
A/c No. (1)67325991722
IFSC:SBIN 0070782,SBI, Elamakkara Branch
A/c No. (2)50200019428681
IFSC:HDFC 0000520,HDFC, Palarivttaom Branch
UPIID:mathrukacharitablter. 98732076@hdfcbank
PH: 8113055613, 04842348699

 

LEAVE A REPLY

Please enter your comment!
Please enter your name here