Home Kerala മണപ്പുറത്ത് വ്യാജ പാർക്കിങ് പിരിവ് . പിരുവുകാരെ രക്ഷപെടാൻ അനുവദിച്ച് നഗരസഭ..

മണപ്പുറത്ത് വ്യാജ പാർക്കിങ് പിരിവ് . പിരുവുകാരെ രക്ഷപെടാൻ അനുവദിച്ച് നഗരസഭ..

7
0

ആലുവ: വ്യാജ രസീത് ഉപയോഗിച്ച് മണപ്പുറത്ത് വ്യാജ പാർക്കിങ് പിരിവ് . വ്യാപാര മേളക്കും,ദ്യശ്യോൽസവ ത്തിനായും എത്തിയവരിൽ നിന്ന് വടക്കേ മണപ്പുറത്ത് അമ്യൂസ്മെന്റ് പാർക്കിന് സമീപം പാർക്കിങ്ങിന്റെ പേരിൽ പിരിവ് നടത്തിയവരെ രക്ഷപെടാൻ അനുവദിച്ചത് ഉദ്യോഗസ്ഥ വീഴ്ച്ച. ഇതിനെതിരെ കളക്ടർക്ക് പരാതി നൽകാനും ചിലർ തയ്യാാാറെടുക്കുന്നതാായും സൂചന യുണ്ട്.

പിരിവിന് കൗൺസിലർ മാരിൽ ചിലരുടെമൗനാനുവാദമുണ്ടെന്നും സൂചനയുണ്ട്*

ദ്യശ്യോൽസവ ഉൽഘാടന ദിനമായ ഇന്നലെ വൈകിട്ട് മണപ്പുറത്ത്സ്ഥലം  എം.എൽ.എയും, നഗരസഭാ ചെയർപേഴ്സണും , ഭൂരിഭാഗം കൗൺസിൽ അംഗങ്ങളും ഉള്ളപ്പോഴാണ് നഗരസഭാ ഓഫീസിൽ പരാതി എത്തിയത്. എന്നാൽ എല്ലാ സംവിധാനങ്ങളും ഉണ്ടായിരിക്കേ പിരിവു കാരെ പിടികൂടാതെ മൈക്കിലൂടെ വാഹന പാർക്കിങ്ങ് സൗജന്യമാണെന്നും, ആരേയും പാർക്കിങ്ങ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടില്ല എന്നും വിളിച്ചറിയിച്ച് പിരിവുകാർക്ക് രക്ഷപ്പെടാൻ അവസരം നൽകുകയായിരുന്നു. ഭരണകക്ഷിയിലെ
മൂന്നംഘ സംഘമാണ് ഇത്തവണ  ശിവരാത്രിയുമായി ബന്ധപെട്ട് മണപ്പുറത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം നിലനിൽക്കേയാണ് പാർക്കിക്കിന്റെ പേരിൽഅനധികൃത പിരിവ്. രണ്ട് ദിനങ്ങളിലായി ലക്ഷങ്ങൾ പിരിച്ചതായും പറയപ്പെടുന്നു.. ഇതിനെതിരെനഗരസഭക്ക് ലഭിച്ച പരാതിയിൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here