Home Kerala ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘം. പോലീസ്

ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘം. പോലീസ്

6
0

ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് പോലീസ്r
കണ്ണൂർ മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് പോലീസ്. ഇന്നലെ കീഴടങ്ങിയ റിജിൻ രാജും ആകാശും ഉൾപ്പെടുന്ന സംഘമാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇനി പിടിയിലാകാനുള്ളവരിൽ രണ്ട് പേർ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളാണ്.

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബിനെ ആക്രമിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായും സൂചനയുണ്ട്. ഷുഹൈബിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചല്ല ആക്രമിച്ചതെന്നും കാലിന് പരിക്കേൽപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമാണ് പ്രതികളുടെ വാദം.

കീഴടങ്ങിയ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അക്രമിസംഘം സഞ്ചരിച്ച വാഗണർ കാറിന് വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here