Home Kozhikode മത്സ്യത്തൊഴിലാളി സഹായ പദ്ധതി അട്ടിമറിക്കുന്നതായി പരാതി

മത്സ്യത്തൊഴിലാളി സഹായ പദ്ധതി അട്ടിമറിക്കുന്നതായി പരാതി

3
0

വടകര: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച കോവിഡ് സഹായധന പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളായ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2,000 രൂപ വീതം നല്‍കുമെന്നാണ് ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ സഹായം എല്ലാവര്‍ക്കും കിട്ടിയില്ലെന്നാണ് സമിതി ആരോപിക്കുന്നത്. ഒന്നര മാസം കഴിഞ്ഞിട്ടും ജില്ലയിലെ 30,000 ലധികം ക്ഷേമനിധി അംഗങ്ങളില്‍ 13,000 പേര്‍ക്ക് മാത്രമെ സഹായം ലഭിച്ചിട്ടുള്ളു. ക്ഷേമനിധി അംഗങ്ങള്‍ക്കു പകരം ഒരു വീട്ടില്‍ ഒരാള്‍ക്കു മാത്രമെ നല്‍കൂ എന്നതാണത്രെ അധികൃതരുടെ മറുപടി. എന്നാല്‍ പല വീടുകളിലും രണ്ടും മൂന്നും കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് തൊഴുലാളികള്‍ പറയുന്നു. അവരില്‍ ഒരാശ്ക്കു മാത്രം കൊടുക്കുക എന്ന് പറയുന്നത് പദ്ധതി അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് സമിതി ഭാരവാഹികളും കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here