Home National വിശാല പ്രതിപക്ഷസഖ്യം വന്നാല്‍ യുപിയില്‍ ബിജെപിക്കു കനത്തതിരിച്ചടിയെന്നു സര്‍വ്വേഫലം; അഞ്ചുസീറ്റിലേക്ക് ഒതുങ്ങും

വിശാല പ്രതിപക്ഷസഖ്യം വന്നാല്‍ യുപിയില്‍ ബിജെപിക്കു കനത്തതിരിച്ചടിയെന്നു സര്‍വ്വേഫലം; അഞ്ചുസീറ്റിലേക്ക് ഒതുങ്ങും

1
0

ഡല്‍ഹി: ബിഎസ്പി, എസ്പി സഖ്യവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വേ ഫലം. അഢ്ചു സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചെയ്തത് വലിയ തെറ്റാണെന്നും ഇന്ത്യാ ടുഡെ-കാര്‍വി സര്‍വേ ഫലം പറയുന്നു.

നിലവിലെ അവസ്ഥയില്‍ എസ്പി-ബിഎസ്പി,അജിത് സിങിന്റെ ആര്‍എല്‍ഡി സഖ്യത്തിന് 58 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളും ലഭിക്കും.

2014-ല്‍ ബിജെപി-അപ്നാദള്‍ സഖ്യത്തിന് 73 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാലിത്തവണ 55 സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് കൂടി എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമായാല്‍ 68 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടുമെന്നും സര്‍വേ പറയുന്നു.

എന്നാല്‍ കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ ഇതുവരെ എസ്പിയും ബിഎസ്പിയും തയ്യാറായിട്ടില്ല. യുപിയില്‍ ആകെയുള്ള 80 സീറ്റില്‍ 38 സീറ്റുകളില്‍ വീതം തങ്ങള്‍ മത്സരിക്കുമെന്ന് അഖിലേഷും മായാവതിയും ചേര്‍ന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആര്‍എല്‍ഡിക്ക് രണ്ട് സീറ്റുകളും നല്‍കും. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും അറിയിച്ചിരുന്നു. സഖ്യത്തില്‍ ചേര്‍ക്കാതായതോടെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപനം നടത്തി.

അതേ സമയം കോണ്‍ഗ്രസ് യുപിയുടെ ചുമതല പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ഏല്‍പ്പിച്ചതോടെ സഖ്യത്തെ കുറിച്ച് ഒരു പുനരാലോചന നടത്താനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here