ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ എട്ട് ദിവസത്തെ ജര്‍മ്മന്‍ സന്ദര്‍ശനം വിവാദത്തില്‍. പഞ്ചാബില്‍ നിക്ഷേപം നടത്താന്‍ കമ്ബനികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പോയത്.
എന്നാല്‍ മദ്യലഹരിയില്‍ ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടുവെന്ന ആരോപണങ്ങളാണ് ഉയരുന്നത്.ജര്‍മനി സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രി ഇന്ത്യയിലേക്ക് തിരിച്ചുപറക്കാന്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ എത്തിയതാണ് പഞ്ചാബ് മുഖ്യമന്ത്രി. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ അദ്ദേഹവും സംഘവും കയറിയില്ല. ഇന്ത്യന്‍ കോണ്‍സുലേററ് ഒരുക്കിയ പ്രത്യേക ക്യാബില്‍ മന്നിനെ വിമാനത്താവളത്തില്‍ ഇറക്കിയെങ്കിലും ഇവര്‍ വിമാനത്തില്‍ പ്രവേശിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുപോകാന്‍ വീണ്ടും ക്യാബ് പറഞ്ഞുവിടുകയായിരുന്നു.മന്നിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാരണമാണ് വിമാനത്തില്‍ കയറാതിരുന്നത് എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ന്യായീകരണം. എന്നാല്‍ മദ്യലഹരിയിലായിരുന്ന പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ചാണ് കയറിയതെന്നും ഭാര്യയുടെയും സെക്യൂരിറ്റി ഗാര്‍ഡുകളുടെയും പിന്തുണയില്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും മാദ്ധ്യമപ്രവര്‍ത്തകനായ അമന്‍ മാലിക് ട്വീറ്റ് ചെയ്തിരുന്നു. അതേ വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു ദൃക്സാക്ഷിയാണ് തന്നോടിത് പറഞ്ഞത് എന്നും മാദ്ധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കിയിരുന്നു. ഈ ട്വീറ്റും അമന്‍ മാലിക് പങ്കുവെച്ചിട്ടുണ്ട്.ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും താന്‍ കയറിയ അതേ വിമാനത്തില്‍ ഭഗവന്ത് മന്നും ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷിയായ യുവാവ് പറഞ്ഞത്. അദ്ദേഹം മദ്യലഹരിയിലായിരുന്നു. ഭാര്യയുടെയും സെക്യൂരിറ്റിയുടെയും സഹായമില്ലാതെ നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അതിനാല്‍ ലുഫ്താന്‍സ ജീവനക്കാര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ലഗേജ് പുറത്തെടുക്കാന്‍ കാത്ത് നിന്നത് കാരണം വിമാനം വീണ്ടും വൈകിയെന്നും ദൃക്സാക്ഷി പറഞ്ഞു.എന്നാലിത് പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണമാണ് എന്നാണ് ആം ആദ്മിയുടെ ന്യായീകരണം.
Home Breaking News മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടൂ ചൂടന്‍ ചര്‍ച്ചകള്‍ ഉയരുന്നു








