Home Breaking News മയക്കുമരുന്ന് കച്ചവടം ഉറപ്പിയ്ക്കുന്നത് ബിനീഷ് പണം മുടക്കി തുടങ്ങിയ ഹയാത്ത് ഹോട്ടൽ വഴി : പി.കെ.ഫിറോസ്

മയക്കുമരുന്ന് കച്ചവടം ഉറപ്പിയ്ക്കുന്നത് ബിനീഷ് പണം മുടക്കി തുടങ്ങിയ ഹയാത്ത് ഹോട്ടൽ വഴി : പി.കെ.ഫിറോസ്

3
0

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ ആരോപണങ്ങൾ. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ബിനീഷ് കോടിയേരിയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. . ബിനീഷ് പറഞ്ഞതുപോലെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപുമായി ചെറിയ ബന്ധമല്ല അദ്ദേഹത്തിനുള്ളത്. ഇവർ തമ്മിൽ ഒരുപാട് സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ചെറിയ ബന്ധം എങ്ങനെയൊരു സൗഹൃദമായി വളർന്നു എന്നത് സംബന്ധിച്ച് ബിനീഷ് മറുപടി പറഞ്ഞിട്ടില്ല. അവർ തമ്മിലെ സൗഹൃദത്തിന്റെ അടിസ്ഥാനം എന്തായിരുന്നുവെന്ന് വ്യക്തമാക്കണം.

2015ലാണ് അനൂപ് ബംഗളൂരുവിൽ റെസ്‌റ്റോറന്റ് ആരംഭിച്ചത്. ഈ സമയത്ത് ബിനീഷ് അനൂപിനെ പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ് ബിനീഷ് ബംഗളൂരുവിൽ ഫിനാൻസ് ക്മ്പനി ആരംഭിക്കുന്നത്. ഇവിടെനിന്നുള്ള പണമാണോ റെസ്‌റ്റോറന്റിനും മയക്കുമരുന്ന് ഇടപാടിനും നൽകിയതെന്ന് ബിനീഷ് മറുപടി പറയണമെന്നും ഫിറോസ് പറഞ്ഞു.

ആഗസ്റ്റ് 22നാണ് ബംഗളൂരുവിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സീരിയൽ നടി അനിഘ, ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇതിൽ അനൂപാണ് ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.

അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്തബന്ധമുണ്ടെന്ന് കഴിഞ്ഞദിവസമാണ് പി.കെ. ഫിറോസ് ആരോപണവുമായി രംഗത്തുവന്നത്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വർണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്. സ്വപ്ന സരേഷ് ബംഗളൂരുവിൽ പിടിക്കപ്പെട്ട ദിവസം നിരവധി തവണയാണ് ബിനീഷ് അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ബിനീഷ് പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടൽ വഴിയാണ് കച്ചവടം ഉറപ്പിക്കുന്നത്. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ് കോടിയേരിയാണ് പണം മുടക്കിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ജൂലൈ 10ന് മുഹമ്മദ് അനൂപിന്റെ ഫോണിലേക്ക് നിരവധി തവണ ബിനീഷ് കോടിയേരി വിളിച്ചിട്ടുണ്ട്. അനൂപിന്റെ ഫോൺ ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ജൂൺ 19ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തതായും ഫിറോസ് ആരോപിച്ചു. ചിത്രം അനൂപ് തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന് മാഫിയ ബന്ധമുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

ബിനീഷിന്റെ പോസ്റ്റുകളാണ് അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്റ്റംബർ 25ന് അനൂപിന്റെ മറ്റൊരു ഹോട്ടൽ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്ബുക്കിലുണ്ട്. ഇവർ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട് അപ്പാർട്ട്‌മെന്റിൽ ബിനീഷ് കോടിയേരി നിത്യസന്ദർശകനാണ്. ലോക്ഡൗൺ കാലത്ത് പോലും ആഴ്ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here