Home Latest News in Kerala മലബാറില്‍ സുധാകരനെതിരേ പടയൊരുക്കം; ഫോണ്‍ സംഭാഷണം പുറത്ത്

മലബാറില്‍ സുധാകരനെതിരേ പടയൊരുക്കം; ഫോണ്‍ സംഭാഷണം പുറത്ത്

1
0

മ​ല​ബാ​റി​ൽ സുധാകരനെതിരേ പടയൊരുക്കം; ഫോൺ സംഭാഷണം പുറത്ത്

തലശേരി: വടക്കേ മലബാറില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം. എ,ഐ ഗ്രൂപ്പുകളുടെ ആശീര്‍വാദത്തോടെയാണ് നീക്കങ്ങള്‍ ശക്തമായിരിക്കുന്നത്.കോണ്‍ഗ്രസ് എ, ഐ വിഭാഗങ്ങളുടെ ഏകീകരണത്തിനുള്ള പൂര്‍ണ ചുമതല മമ്പറം ദിവാകരനുള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്ക്. കെപിസിസി ഭാരവാഹി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കാണ് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ,കോഴിക്കോട് ജില്ലകളുടെ ചുമതല നല്‍കിയിട്ടുള്ളത്. ഇതു സംബന്ധിച്ചു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ നടത്തിയ ഫോണ്‍ സംഭാഷണം ദീപിക ഡോട്ട്‌കോമിനു ലഭിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനെത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായിട്ടുള്ള പ്രതിസന്ധി ഇതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. സുധാകരവിഭാഗം മമ്പറം ദിവാകരനെ കൈയേറ്റം ചെയ്ത സംഭവം കൂടി പുറത്തുവന്നതോടെ സംസ്ഥാന തലത്തില്‍തന്നെ സുധാകരനെതിരെ കൂടുതല്‍ രഹസ്യ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയില്‍ നടന്ന രഹസ്യ യോഗത്തെത്തുടര്‍ന്ന് എ,ഐ വിഭാഗങ്ങളുടെ കൂട്ടായ്മക്കായി ഒരോ മേഖലയിലും മുതിര്‍ന്ന മൂന്നു നേതാക്കളെ വീതമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ആശീര്‍വാദത്തോയൊണ് പുതിയ നീക്കങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ കരുനീക്കങ്ങള്‍ കൂടി വന്നതോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിനും പുതിയ മാനങ്ങള്‍ വന്നിരിക്കുകയാണ്. സുധാകര വിരുദ്ധരായ കോണ്‍ഗ്രസിലെ സംസ്ഥാന തലത്തില്‍ തന്നെയുള്ള പ്രമുഖരായ ചില നേതാക്കള്‍ മമ്പറം ദിവാകരന് വേണ്ടി അണിയറയില്‍ സജീവമാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഇതിനിടയില്‍ ആശുപത്രി തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിലേക്കു നിങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ആശുപത്രിക്ക് ഇപ്പോള്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു പോലീസ് സംരക്ഷണം തേടി മമ്പറം ദിവാകരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. നവാസ് മേത്തര്‍

LEAVE A REPLY

Please enter your comment!
Please enter your name here