Home News മലയാറ്റൂരിൽ വൈദികൻ കപ്യാരുടെ കുത്തേറ്റ് മരിച്ചു. പ്രതി കാടുകയറി

മലയാറ്റൂരിൽ വൈദികൻ കപ്യാരുടെ കുത്തേറ്റ് മരിച്ചു. പ്രതി കാടുകയറി

2
0

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ (പള്ളി സഹായി) കുത്തേറ്റ് മരിച്ചു.മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാടാ (52)ണ്  മരിച്ചത്. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ് ഫാ.സേവ്യര്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കിരിശുമുടി പള്ളിയിലെ മുന്‍ കപ്യാര്‍ ജോണി എന്നയാളാണ് വൈദികനെ കുത്തിയത്. ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. മൂന്ന് മാസം മുമ്പ് ജോണിയെ കപ്യാര്‍ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടിരുന്നു. ജോലിയില്‍ തന്നെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അച്ചനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് അച്ചനുമായി വാക്കു തര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ ജോണി അച്ചനെ കുത്തുകയുമായിരുന്നു. കുരിശുമലയിലെ ആറാം സ്ഥലത്ത് വെച്ചാണ് കുത്തേറ്റത്. കാലിലാണ് കുത്തേറ്റത്.  ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അച്ചന്‍. കുത്തിയ ശേഷം ജോണി സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

പൗലോസ്, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here