Home Sports മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം അവിശ്വസനീയം: ജിങ്കന്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം അവിശ്വസനീയം: ജിങ്കന്‍

1
0

ഫ്രാന്‍സ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലിയ ആരാധകനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനായ സന്ദേശ് ജിങ്കന്‍. പാരീസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തിയ തിരിച്ചുവരവില്‍ ജിങ്കന്‍ തന്റെ സന്തോം ട്വിറ്ററില്‍ പങ്കുവെച്ചു. പി എസ് ജിയെ 3-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറിലേക്ക് കടന്നിരുന്നു. പാരീസില്‍ നടന്നത് അവിശ്വസനീയ സംഭവമാണെന്ന് ജിങ്കന്‍ പറഞ്ഞു.

ഫുട്‌ബോളില്‍ എന്തും നടക്കും എന്നും അതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം എന്നും ഇന്നലത്തെ മത്സരത്തെ കുറിച്ച് ജിങ്കന്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം കാണിച്ചത് ശക്തമായ പോരാട്ട വീര്യമാണ്. ഈ പോരാട്ട വീര്യത്തിന് ഈ വിജയം 100 ശതമാനം അര്‍ഹിച്ചതാണെന്നും ജിങ്കന്‍ പറഞ്ഞു. അവസാന നിമിഷം പെനാള്‍ട്ടി എടുത്ത മാര്‍കസ് റാഷ്‌ഫോര്‍ഡിനെയും ജിങ്കന്‍ പ്രശംസിച്ചു. 94ആം മിനുട്ടിലെ റാഷ്‌ഫോര്‍ഡ് ഗോളായിരുന്നു യുണൈറ്റഡിനെ ക്വാര്‍ട്ടറിലേക്ക് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here