
വൈത്തിരി: പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി സിനിമാസീരിയല്‍ അഭിനേതാവ് അറസ്റ്റില്‍.എറണാകുളം കടമക്കുടി മൂലമ്ബള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ (44) നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കൈവയില്‍നിന്ന് 0.140ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ഓര്‍മ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍. 40000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




