Home Trivandrum മുഖ്യമന്ത്രിയെ ട്രോളി; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയെ ട്രോളി; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

1
0

മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളി; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷ​ൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊതുഭരണ വകുപ്പ് ഓഫീസ് അറ്റന്‍ഡര്‍ എ. മണിക്കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെതാണ് നടപടി. ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചത്. റിജില്‍ മാക്കുറ്റി പാന്റിട്ട് കെ റെയില്‍ പ്രതിഷേധത്തിന് പോയതിനെതിരെ എം.വി. ജയരാജന്‍ ആക്ഷേപമുന്നയിച്ചിരുന്നു. മുണ്ടുടുത്ത് നടക്കുന്നവന്‍ വേഷം മാറി പാന്റിട്ടു പോയാണ് സമരം നടത്തുന്നതെന്നായിരുന്നു ജയരാജന്റെ പ്രസംഗത്തിലെ പരിഹാസം. ഈ വീഡിയോയും മുഖ്യമന്ത്രി പാന്റ് ധരിച്ചുമുള്ള ചിത്രം ചേര്‍ത്തുവച്ച ട്രോളാണ് മണിക്കുട്ടന്‍ അറ്റന്‍ഡര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മണിക്കുട്ടനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here