Home Kerala മുന്‍ ഡിസിസി പ്രസിഡണ്ട് എവി ഗോപിനാഥ് നവകേരളസദസില്‍

മുന്‍ ഡിസിസി പ്രസിഡണ്ട് എവി ഗോപിനാഥ് നവകേരളസദസില്‍

1
0

പാലക്കാട്: മുന്‍ ഡിസിസി പ്രസിഡണ്ട് എവി ഗോപിനാഥ് നവകേരളസദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി.സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്.ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടില്‍പോയി കൊണ്ടുവരികയായിരുന്നു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം.വികസനത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്‌ബോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here