
എറവ്:ആറാംകല്ലില്‍ മുളകുപൊടിയെറിഞ്ഞ് അമ്പത്തിമൂന്നുകാരനെ മര്‍ദിച്ച സംഭവത്തില്‍ നാലുപേരെ അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി കാരമുക്ക് ബ്രഹ്മകുളം കാരേകുളത്ത് ടിന്റുമോനെന്ന ആല്‍വിന്‍ (30), മറ്റ് പ്രതികളായ അരിമ്പൂര്‍ ഉദയനഗര്‍ ചങ്ങരംകണ്ടത്ത് അജീഷ് (35), ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട് അശ്വിന്‍ (20), വാടാനപ്പള്ളി ബീച്ച് റോഡില്‍ താമസിക്കുന്ന അരിമ്പൂര്‍ ഉദയനഗര്‍ സ്വദേശി മാളോക്കാരന്‍ ജെയിംസ് (41) എന്നിവരാണ് അറസ്റ്റിലായത്. എറവ് കാരാമല്‍ ശശി (53)ക്കാണ് മര്‍ദനമേറ്റത്. ആറാംകല്ല് ബസ്സ്റ്റോപ്പിനടുത്ത് നിന്നിരുന്ന ശശിയെ മുളകുപൊടിയെറിഞ്ഞശേഷം വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. മരണം സംഭവിക്കാവുന്നവിധത്തില്‍ തലയുടെ ഇരുവശത്തും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ശശി.അന്തിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐ. റെനീഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അസിസ് എന്നിവരും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒ.മാരായ ഇ.എസ്. ജീവന്‍, സോണി സേവ്യര്‍ സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
- For the People
- Social Issues
- Latest News in Kerala
- General
- Local newss
- News
- Kerala
- Crime
- Local News
- Thrissur
- Politics







