തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐ.ജി ലക്ഷ്മണന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.ആയുര്‍വേദ ചികിത്സയില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ലക്ഷ്മണന്‍ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ മുന്‍ ഡിഐജി സുരേന്ദ്രനെ അറസ്റ്റു ചെയ്തു വിട്ടയച്ചിരുന്നു.അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹര്‍ജി ഐജി ലക്ഷമണ്‍ പിന്‍വലിക്കുകയാണ്. അഭിഭാഷകന്‍ തയ്യാറാക്കി നല്‍കിയ ഹര്‍ജിയായിരുന്നു എന്നാണ് ലക്ഷമണയുമായി അടുത്ത വ്യത്തങ്ങള്‍ പറയുന്നത്. ചികിത്സയിലായതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ ഐജി അറിഞ്ഞില്ലെന്നാണ് വിശദീകരണം. പകരം പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ ഹര്‍ജി നല്‍കും. എന്നാല്‍ നടപടി ഭയന്ന് തലയൂരാനുള്ള ശ്രമമാണ് ഹര്‍ജി പിന്‍വലിച്ചതിന് പിറകിലെന്നും സൂചനയുണ്ട്.മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്ബത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതല്‍ ഹര്‍ജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.





