Home Breaking News ‘മോശം കാലാവസ്ഥ, ഹെലികോപ്റ്ററില്‍ വരാന്‍ കഴിയില്ല’; മാപ്പ് ചോദിച്ച് മോദി

‘മോശം കാലാവസ്ഥ, ഹെലികോപ്റ്ററില്‍ വരാന്‍ കഴിയില്ല’; മാപ്പ് ചോദിച്ച് മോദി

4
0

Indian Prime Minister Modi tops 'Global Leader Approval' ratings for the  second time, India News News | wionews.com

ഉത്തര്‍പ്രദേശിലെ ബിജ്നോറി ജനതയോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നേരിട്ട് പ്രചാരണത്തിന് എത്താന്‍ കഴിയാത്തതെന്ന് മോദി പറഞ്ഞു. ‘ജാന്‍ ചൗപാല്‍’ റാലി വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പ്രധാനമന്ത്രിയുടെ അസൗകര്യത്തെ തുടര്‍ന്ന് റാലിയില്‍ നേരിട്ട് പങ്കെടുക്കാന്‍ മോദിക്ക് കഴിഞ്ഞിരുന്നില്ല.”ആദ്യം തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചില ഇളവുകള്‍ നല്‍കിയതിന് പിന്നാലെ ബിജ്നോറില്‍ (യുപി) നേരിട്ട് എത്തി പ്രചാരണം നടത്തണമെന്ന് ആഗ്രഹിച്ചതാണ്. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ എടുക്കാന്‍ കഴിഞ്ഞില്ല. വീണ്ടും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മാത്രമേ നിങ്ങളെ കാണാന്‍ സാധിക്കൂ..” മോദി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.സംസ്ഥാനത്തിന്റെ വികസന ദാഹം ശമിപ്പിക്കുന്നതിനും ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനത്തിനും മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരുകളെ നയിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെയും കൂട്ടാളികളുടെയും ദാഹം ശമിപ്പിക്കാനാണ് ശ്രമിച്ചത്. ”അവര്‍ സ്വന്തം ഖജനാവ് നിറയ്ക്കാന്‍ ശ്രമിച്ചു. ഈ സ്വാര്‍ത്ഥ ദാഹം വികസനത്തിന്റെ നദിയെ വറ്റിച്ചു. വ്യാജ ‘സമാജ്വാദികളും’ കൂട്ടാളികളും കാരണം വികസനം സ്തംഭനാവസ്ഥയിലായിരുന്നു”- മോദി ആരോപിച്ചു.യുപി തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന പടിഞ്ഞാറന്‍ യുപിയില്‍ മോദി ഇതുവരെ മൂന്ന് വെര്‍ച്വല്‍ റാലികളെ അഭിസംബോധന ചെയ്തു. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 10 നാണ് വോട്ടെണ്ണല്‍.

LEAVE A REPLY

Please enter your comment!
Please enter your name here