Home Breaking News എല്ലാ സുഹൃദ് രാജ്യങ്ങള്‍ക്കും ഡ്രോണുകള്‍ നല്‍കാന്‍ ഇറാന്‍; അഞ്ഞുറിലേറെ റഷ്യന്‍ സൈനികര്‍ ടെഹ്റാനില്‍ പരിശീലനത്തില്‍

എല്ലാ സുഹൃദ് രാജ്യങ്ങള്‍ക്കും ഡ്രോണുകള്‍ നല്‍കാന്‍ ഇറാന്‍; അഞ്ഞുറിലേറെ റഷ്യന്‍ സൈനികര്‍ ടെഹ്റാനില്‍ പരിശീലനത്തില്‍

1
0

ടെഹ്റാന്‍: അന്താരാഷ്ട്ര ഉപരോധങ്ങളെ വെല്ലുവിളിച്ച് റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്‍കി ഇറാന്‍. ലോകത്തെ യുദ്ധത്തിലേയ്ക്ക് നയിക്കാനാണ് ഇറാന്റെ ശ്രമമെന്ന അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ കുറ്റപ്പെടുത്തി.ആണവ വിഷയത്തില്‍ ആഗോള നിയന്ത്രണത്തിനൊപ്പം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധഭീഷണി മുഴക്കിയത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്നാലെയാണ് ഡ്രോണുകളുടെ കച്ചവടവുമായി മുന്നേറുന്നതായി ഇറാന്‍ പ്രഖ്യാപിച്ചത്.സുഹൃദ് രാജ്യങ്ങള്‍ക്കും വളരെ ചിലവ് കുറവില്‍ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകള്‍ വിതരണം ചെയ്യുമെന്നും ടെഹ്റാന്‍ ഭരണകൂടം വെല്ലുവിളിക്കുകയാണ്. ഇറാന്റെ കരസേനാ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ കിയോമാര്‍സ് ഹെയ്ദാരിയാണ് ഡ്രോണ്‍ വിതരണത്തിന്റെ വിവരം പുറത്തുവിട്ടത്.തങ്ങളുടെ ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിക്കാന്‍ റഷ്യന്‍ സൈനികരെ പരിശീലിപ്പിക്കുന്ന ഇറാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കുമെതിരെ ശക്തമായ വെല്ലു വിളിയാണ് നടത്തുന്നത്. ഇറാന്‍ റഷ്യന്‍ സൈനികരെ പരിശീലിപ്പിക്കുന്നതും മോസ്‌കോ വിലെത്തി പരിശീലിപ്പിക്കുന്നതിന്റേയും തെളിവുകളാണ് പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന്‍ പുറത്തുവിടുന്നത്. ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ യുദ്ധത്തിന് പോലും മടിക്കില്ലെന്ന് അമേരിക്കയും ഇസ്രയേലും സംയുക്ത പ്രസ്താവന നടത്തിയതിന് പിന്നാലെ യാണ് ഇറാന്‍ റഷ്യയ്ക്കായുള്ള സഹായം വര്‍ദ്ധിപ്പിച്ചതെന്നതും വലിയ ആശങ്കയായാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here