ന്യൂയോര്‍ക്: യു.എസിലെ മേരിലാന്‍ഡ് സംസ്ഥാനത്ത് 23 കാരന്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവസ്ഥലത്ത്‌നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആക്രമിയെ പൊലീസ് പിടികൂടി. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് ആക്രമണം നടന്നത്. ആക്രമണകാരണമെ?ന്തെന്ന് പൊലീസ് അന്വേഷിക്കുകയാണ്.ആക്രമിയുടെ പേരും പുറത്തുവിട്ടിട്ടില്ല. യു.എസില്‍ ഈ വര്‍ഷം നടക്കുന്ന 254ാമത്തെ വെടിവെപ്പു സംഭവമാണിത്.ആക്രമിയും കൊല്ലപ്പെട്ടവരും കൊളംബിയ മെഷീന്‍ കമ്ബനി ജീവനക്കാരാണ്.








