തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായി. തിരുവനന്തപുരം സബ് ജയിലിൽ കഴിയുന്ന രണ്ടുപേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം ബാധിച്ച് കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ കോട്ടയം സ്വദേശി മരിച്ചു. തിരുവല്ലത്ത് ചികിത്സയിലായിരുന്നു. ഇതോടെ കേരളത്തിലെ കോവിഡ് മരണം എട്ടായി.
ഇന്ന് 22 പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ആകെ 101 ഹോട്ട്‌സ്‌പോട്ടുകളായി.
പാലക്കാട്14, കണ്ണൂർ 7, തൃശ്ശൂർ 6, പത്തനംതിട്ട 6, തിരുവനന്തപുരം5, മലപ്പുറം 5, എറണാകുളം 4, കാസർകോട് 4, ആലപ്പുഴ 3, കൊല്ലം 2, വയനാട് 2, കോഴിക്കോട് 1, ഇടുക്കി1, കോട്ടയം1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്10, മഹാരാഷ്ട്ര 10, കർണാടക1, ഡൽഹി1, പഞ്ചാബ്1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തു നിന്നെത്തിയവരുടെ വിവരം.
വയനാട് 5, കോഴിക്കോട്2, കണ്ണൂർ1 മലപ്പുറം1 കാസർകോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗവിമുക്തരായവരുടെ കണക്ക്.
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1150 ആയി വർധിച്ചു. 577 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,24,167 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,02,387 പേർ വീടുകളിലോ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 62746 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 11468 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1635 എണ്ണം നെഗറ്റീവായി.
Home Breaking News സംസ്ഥാനത്ത് 62 പേർക്ക് കൂടി കോവിഡ്; 56 പേർ പുറത്തുനിന്നെത്തിയവർ ; പത്തുപേർ രോഗമുക്തരായി








